ബാലൻ ഡി ഓർ 
പ്രഖ്യാപനം ഇന്ന്‌ ; വിനീഷ്യസിനും ബൊൻമാറ്റിക്കും സാധ്യത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 10:49 PM | 0 min read


പാരിസ്‌
കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ഇന്ന്‌ പ്രഖ്യാപിക്കും. പാരിസിൽ രാത്രി 1.15ന്‌ പുരസ്‌കാരദാന ചടങ്ങുകൾ ആരംഭിക്കും. സോണി സ്‌പോർട്‌സ്‌ നെറ്റ്‌വർക്കിൽ തത്സമയം കാണാം. പുരുഷവിഭാഗത്തിൽ ബ്രസീലിന്റെ റയൽ മാഡ്രിഡ്‌ താരം വിനീഷ്യസ്‌ ജൂനിയർ ജേതാവാകുമെന്നാണ്‌ വിലയിരുത്തൽ. വനിതകളിൽ സ്‌പെയ്‌നിന്റെ ബാഴ്‌സലോണ കളിക്കാരി അയ്‌താന ബൊൻമാറ്റി നേട്ടം ആവർത്തിച്ചേക്കും.

കഴിഞ്ഞതവണ ലയണൽ മെസിയും ബൊൺമാറ്റിയുമായിരുന്നു ജേതാക്കൾ. 2003നുശേഷം മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും നാമനിർദേശം ചെയ്യപ്പെട്ടില്ലെന്ന സവിശേഷതയുണ്ട്‌. ഇരുപത്തിനാലുകാരനായ വിനീഷ്യസ്‌ ചാമ്പ്യൻസ്‌ ലീഗിലും സ്‌പാനിഷ്‌ലീഗിലും റയലിന്‌ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 24 ഗോളും 11 അവസരവുമൊരുക്കി. മാഞ്ചസ്‌റ്റർ സിറ്റി താരം റോഡ്രിയാണ്‌ വിനീഷ്യസിന്‌ വെല്ലുവിളി ഉയർത്തുന്നത്‌. മികച്ച ഗോൾകീപ്പർ, കോച്ച്‌, ക്ലബ് തുടങ്ങി പത്ത്‌ വിഭാഗങ്ങളിലാണ്‌ ഫ്രഞ്ച്‌ മാസികയായ ഫ്രാൻസ്‌ ഫുട്‌ബോൾ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home