തൃശൂരിന് ആദ്യജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 01:38 AM | 0 min read

മഞ്ചേരി > സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. പോയിന്റ്‌ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന കലിക്കറ്റ് എഫ്സിയെ ഒരുഗോളിന്‌ തോൽപ്പിച്ചു. കെ പി ഷംനാദ്‌ വിജയഗോൾ നേടി. ജയിച്ചെങ്കിലും പട്ടികയിൽ അഞ്ച്‌ പോയിന്റുമായി അവസാന സ്ഥാനത്താണ്‌ തൃശൂർ.  16 പോയിന്റുള്ള കലിക്കറ്റ്‌ സെമി ഉറപ്പിച്ചിരുന്നു.

മികച്ച കളി തൃശൂർ പുറത്തെടുത്തു. 11–-ാം മിനിറ്റിൽ അവർ മുന്നിലെത്തി. വലതുഭാഗത്തുനിന്ന്‌ ജസ്റ്റിൻ ജോർജിന്റെ ത്രോയിൽ ഷംനാദ്‌ തലവയ്‌ക്കുകയായിരുന്നു.

81–--ാം മിനിറ്റിൽ അലക്സ് സാന്റോസിനെ ബോക്സിൽ വീഴ്ത്തിയതിന് തൃശൂരിന് അനുകൂലമായി പെനൽറ്റി കിട്ടി. കിക്കെടുത്ത ലൂക്ക എഡ്വാഡോ സിൽവയ്ക്ക് പിഴച്ചു. പോസ്‌റ്റിൽതട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് സെമി ഉറപ്പിക്കാൻ കണ്ണൂർ വാരിയേഴ്‌സും മലപ്പുറം എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കണ്ണൂർ എട്ടുകളിയിൽ  13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്‌. ഇന്ന്‌ ജയിച്ചാൽ  സെമി ഉറപ്പിക്കാം. ഒമ്പത്‌ പോയിന്റാണ്‌ മലപ്പുറത്തിനുള്ളത്‌. സെമിസാധ്യത നിലനിർത്താൻ മലപ്പുറത്തിന്‌ ജയം അനിവാര്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home