കുവൈത്തിലെ റോഡുകളുടെ നവീകരണം : കരാറുകളിൽ ഒപ്പിട്ട് പൊതുമരാമത്ത് മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 12:27 PM | 0 min read

കുവൈത്ത് സിറ്റി > രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി അന്താരാഷ്ട്ര, ഗൾഫ്, പ്രാദേശിക കമ്പനികളുമായി  18 കരാറുകളിൽ  പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ ഒപ്പുവെച്ചു.രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി എല്ലാ ഇൻ്റേണൽ റോഡുകളും ഉൾക്കൊള്ളുന്ന 12 കരാറുകൾ പൊതുമരാമത്ത് മന്ത്രാലയത്തിനാണ്, ബാക്കിയുള്ള ആറ് മോട്ടോർവേകൾ കൈകാര്യം ചെയ്യുന്ന കരാറുകൾ റോഡ് അതോറിറ്റിയുടെതാണ്.വിവിധ പ്രദേശങ്ങളിലെ  പ്രധാന റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഹൈവേയുടെയും ഉൾറോഡുകളുടെയും അറ്റകുറ്റപ്പണിക്കൊപ്പം മഴവെള്ള ശൃംഖലകളുടെ ക്രമീകരണം, തെരുവ് വിളക്കുകൾ, ടെലിഫോൺ ശൃംഖലകൾ, തെരുവുകളും നടപ്പാതകളും എന്നിവയുടെ അറ്റകുറ്റപ്പണിയും പൂർത്തിയാക്കും. കൂടാതെ  പ്രത്യേക വാറന്റി കാലയളവും ഉൾപ്പെടുന്നതാണ് കരാർ.

ഏകദേശം 400 ദശലക്ഷം കുവൈത്ത് ദീനാർ (1.31 ബില്യൺ ഡോളർ)  മൂല്യമുള്ളതാണ് കരാർ. ഒരു വർഷത്തിലേറെ നീണ്ട സമഗ്രമായ പഠനത്തിന് ശേഷമാണ് കരാറുകളിൽ ഒപ്പിട്ടതെന്ന് റോഡ്‌സ് അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഒസൈമി പറഞ്ഞു.അറ്റകുറ്റപ്പണികൾക്കായി ചില റോഡുകൾ അടച്ചിടും. കൂടുതൽ മോശമായ അവസ്ഥയിലുള്ള റോഡുകളിലാണ് ആദ്യം പണികൾ നടത്തുക. ഒന്നാം റിങ് റിങ്ങ്  റോഡ് മുതൽ സെവൻത് റിങ്ങ് റോഡ് വരെയും സാൽമി, അബ്ദലി, ഇൻ്റേണൽ ഏരിയകൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ അറ്റകുറ്റപണികൾ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കരാർ ഒപ്പുവെച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.
 



deshabhimani section

Related News

View More
0 comments
Sort by

Home