വേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 11:58 AM | 0 min read

ദമാം > വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ ചാപ്റ്ററിന് കീഴിലുള്ള ബിസിനസ് ഫോറം ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. നവംബർ 30-ന് അൽ-ഖോബാറിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന  ബിസിനസ് കോൺക്ലേവ്-2024 സൗദി അറേബ്യയിലെ ബിസിനസ്സ് കമ്മ്യൂണിറ്റിക്ക് മറ്റ് ബിസിനസ്സ് സംരംഭങ്ങളുമായി ബന്ധപ്പെടാനും ആശയങ്ങൾ പങ്കിടാനും  ഒരു മികച്ച അവസരമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

സൗദി അറേബ്യയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ബിസിനസ് നേതാക്കൾ, സംരംഭകർ,പ്രൊഫഷണലുകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഡിബേറ്റുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, പരിശീലനങ്ങൾ  എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ബിസിനസ്  മേഖലകളിൽ മികവ് തെളിയിച്ച കേരളീയ സംരംഭകരെയും ആദരിക്കുന്ന ബിസിനസ് എക്സലൻസ് അവാർഡും സംഘടിപ്പിച്ചിട്ടുണ്ട്. 

മലയാളി കൗൺസിൽ പ്രസിഡന്റ് ഷമീം കാട്ടാക്കട,  ചെയർമാൻ അഷ്റഫ് ആലുവ, ബിസിനസ് ഫോറം ചെയർമാൻ ഷഫീക്ക് സികെ, മുഖ്യ രക്ഷാധികാരി മൂസക്കോയ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ, ഗുലാം ഹമീദ് ഫൈസൽ, അജീം ജലാലുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home