കേളി ദവാദ്മി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 02:19 PM | 0 min read

റിയാദ് > കേളി കലാസാംസ്‌ക്കാരിക വേദി മുസാമിയ ഏരിയ ദവാദ്മി യൂണിറ്റിന്റെ നേതൃത്വത്തിൽ  'പൊന്നോണം 2024' ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ രാവിലെ 9 മണിക്ക് പരിപാടി ആരംഭിച്ചു. ആഘോഷത്തിൽ അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, വിവിധ നാടൻ ഓണക്കളികൾ, മത്സരങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഓണസദ്യ, ലഘു വീഡിയോ പ്രദർശനം, സംഗീതവിരുന്ന് എന്നിവ നടന്നു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

കവയത്രിയും, 2024- ലെ ഡോക്ടർ ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് പുരസ്കാര ജേതാവുമായ സ്മിത അനിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷനായിരുന്നു. കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറിയും, ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ചന്ദ്രൻ  തെരുവത്ത്, ഏരിയാ സെക്രട്ടറി നിസാറുദ്ദീൻ , ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കെഎംസിസി സെൻട്രൽ കമ്മറ്റി ജോയന്റ് സെക്രട്ടറി നാസർ താഴേക്കോട്, കേളി ദവാദ്മി രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ, സംഘാടക സമിതി ചെയർമാൻ ബിനു എന്നിവർ സംസാരിച്ചു.

സ്മിത അനിൽ (സാഹിത്യം), ബിന്ദു രാജീവ്‌, ഷിജി ബിനോയ്‌ (ആതുരസേവനം), ഹുസൈൻ കെ ഒ, മുഹമ്മദ്‌ റാഫി (ജീവകാരുണ്യം) അശോകൻ പാറശാല (ദീർഘകാല പ്രവാസി) എന്നിവരെ ചടങ്ങിൽ ആദരിച്ചു. റിയാദിൽ നിന്നുള്ള സത്താർ മാവൂരും സംഘവും ഗാനമേള അവതരിപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ചവർക്കും, മത്സര വിജയികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home