60 വയസ്സിനു മുകളിലുള്ള സർക്കാർ ജീവനക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 06:19 PM | 0 min read

കുവൈത്ത് സിറ്റി > കുവൈത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് തൊഴിൽ മാറ്റം നടത്തുന്നതിനു അനുമതി. ഒന്നാം  ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് നിലവിലെ മാൻപവർ അതോറിറ്റിയുടെ ചില  ചട്ടങ്ങളിൽ  പുതിയ ഭേദഗതി ചെയ്തുകൊണ്ടാണ് നിർദേശം പുറപ്പെടുവിച്ചത്.

നിലവിൽ  സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴിലാളികളെ മാറ്റുന്നത് പരിമിതപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം എല്ലാ സർക്കാർ മേഖലയിലെ ജീവനക്കാർക്കും, 60 വയസ്സിനു മുകളിലുള്ളവർക്കും യൂണിവേഴ്സിറ്റി ബിരുദ ധാരികൾ അല്ലാത്തവർക്കും  പ്രയോജനകരമാണ്. 

ജീവനക്കാരുടെ തൊഴിൽ  പരിചയം  രാജ്യത്തെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം വഴി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനും, രാജ്യത്തിനകത്ത് നിലവിലുള്ള തൊഴിലാളികളെ മികച്ച രീതിയിൽ വിനിയോഗിക്കാനും ഇത് വഴി സാധിക്കുമെന്നുമാണ് കരുതുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home