ഒമാനിൽ ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ട്രാൻസ്പോർട്ട് ബസ് സ്റ്റേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 05:31 PM | 0 min read

മസ്‌കത്ത് > ഒമാനിൽ ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ട്രാൻസ്പോർട്ട് ബസ് സ്റ്റേഷൻ. മുവാസലാത്തുമായി സഹകരിച്ച് നിസ്‌വയിലാണ് സഹകരണമേഖലയിലെ ആദ്യ ബസ് സ്റ്റേഷൻ വരുന്നത്. ഗതാഗത വാർത്താ വിനിമയ, വിവരസാങ്കേതിക മന്ത്രിയുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ നിക്ഷേപ കരാറിൽ ഒപ്പിട്ടു.

നിസ്‌വയിലെ ബസ് സ്റ്റേഷൻ 11, 412 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്നതാണ്. സിറ്റി - ഇൻർ സിറ്റി ട്രാൻസ്പോർട്ട് ബസുകൾക്കുള്ള ബസ് സ്റ്റേഷൻ, പാസഞ്ചർ വെയിറ്റിംഗ് സറ്റേഷൻ, ടാക്സി പാർക്കിംഗ്, പബ്ലിക് പാർക്കിംഗ്, ഗവർണറേറ്റിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിവിധ വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.

സുൽത്താനേറ്റിലെ പൊതുഗതാഗത മുന്നേറ്റമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മുവാസലാത്തിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം സ്വകാര്യ മേഖലക്ക് നൽകുക കൂടിയാണ് പുതിയ കരാറിലൂടെ നടക്കുന്നത്. പദ്ധതി പൂർത്തീകരിച്ചതിന് ശേഷം, മുവാസലാത്ത് നിസ്‌വയിൽ സംയോജിത പൊതുഗതാഗത സ്റ്റേഷൻ മാനേജ്‌മെന്റ് സേവനങ്ങൾക്കൊപ്പം സുരക്ഷിതവും നൂതനവുമായ ഗതാഗത സേവനങ്ങൾ നൽകും.

വിവിധ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനം നിസ്‌വയുടെ ഹൃദയഭാഗത്ത് വരുന്ന ബസ് സ്റ്റേഷൻ എളുപ്പമാക്കും. ഗവർണറേറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ഇത് സഹായിക്കുമെന്ന് മുവാസലാത്തിന്റെ സിഇഒ എഞ്ചിനീയർ ബദർ ബിൻ മുഹമ്മദ് അൽ നദാബി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home