കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 04:32 PM | 0 min read

കുവൈത്ത് സിറ്റി > കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടി മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് സിഇഒ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നജീബ് പി വി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ്‌ ആൻഡ് സിഇഒ മുഹമ്മദ്‌ അലി വിപി, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് സോണൽ ഹെഡ് അഫ്സൽ ഖാൻ, അസോസിയേഷൻ രക്ഷധികാരികളായ  ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, സിറാജ് എരഞ്ഞിക്കൽ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ്‌, രേഖ ടി എസ്, ട്രഷറർ മിസ്ന ഫൈസൽ എന്നിവർ സംസാരിച്ചു.

വയനാട്ടിലെയും വിലങ്ങാട്ടെയും പ്രകൃതി ദുരന്തത്തിൽ യോഗം അനുശോചനം അർപ്പിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച ഷസ ഷബീർ, ശിവപ്രിയ സി ടി, ആരവ് റോഷിത്ത്, റിഥിക റിജേഷ്, അശ്രിഫ, ആവണി ലാലു, ശലഭ പ്രിയേഷ്, ഹാമദ് ഹനീഫ്, അമീന നൗറിൻ നൗഫൽ, സിയ സുഹറ നെല്ലിയോത്ത് എന്നിവരെ വേദിയിൽ ആദരിച്ചു.

ജനറൽ കൺവീനർ നിജാസ് കാസിം, ട്രഷറർ സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ ഷാഫി കൊല്ലം, കെ ഫൈസൽ, ഷാഹുൽ ബേപ്പൂർ, മജീദ് എം കെ, ഹനീഫ്, ഷംനാസ്, അസ്‌ലം ടി വി, താഹ കെ വി, സിദ്ദീഖ് കൊടുവള്ളി മുജീബ്, അഫ്സൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home