കോമൺവെൽത്ത് ഗെയിംസിൽ ഹോക്കിയും ഗുസ്തിയും അടക്കമുള്ള ഇനങ്ങളില്ല; ഇന്ത്യയ്ക്ക് തിരിച്ചടി

ലണ്ടൻ> 2026ലെ ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ നിന്നും ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിങ്, ഗുസ്തി, ഷൂട്ടിങ്, സ്‌ക്വാഷ് തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കുന്നു. ചെലവുകുറയ്ക്കലിന്റെ ഭാഗമായാണ് മത്സരയിനങ്ങൾ ഒഴിവാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇതോടെ ആകെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി.
തീരുമാനം ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയാവും. ഇന്ത്യയ്ക്ക് കൂടുതൽ മെഡൽ നേട്ടം സാധ്യമാകുന്ന മത്സരങ്ങളാണ് ഒഴിവാക്കിയത്. 2022ലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. അന്ന് ആകെ നേടിയ 61 മെഡലുകളിൽ 37 എണ്ണം ഇത്തവണ ഒഴിവാക്കിയ ഇനങ്ങളിൽ നിന്നായിരുന്നു.









0 comments