ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ചെൽസിയെ വീഴ്‌ത്തി, ലിവർപൂൾ മുന്നിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 10:31 PM | 0 min read


ലണ്ടൻ
മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ഒന്നാംസ്ഥാനം വിട്ടുകൊടുക്കാതെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കുതിപ്പ്‌. കരുത്തന്മാരുടെ പോരിൽ ചെൽസിയെ 2–-1ന്‌ കീഴടക്കി ആർണെ സ്ലോട്ടിന്റെ സംഘം മിന്നും കുതിപ്പ്‌ തുടർന്നു. ഡച്ചുകാരനുകീഴിൽ 11ൽ പത്തു കളിയും ലിവർപൂൾ ജയിച്ചു. ചാമ്പ്യൻമാരായ സിറ്റിയേക്കാൾ ഒരു പോയിന്റ്‌ മുന്നിലാണ്‌.

ചെൽസിക്കെതിരെ മുഹമ്മദ്‌ സലാ പെനൽറ്റിയിലൂടെ ലിവർപൂളിന്‌ ലീഡ്‌ നൽകി. ലെവി കോൾവിൽ കർട്ടിസ്‌ ജോൺസിനെ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. ഇടവേളയ്‌ക്കുശേഷം നിക്കോളാസ്‌ ജാക്‌സൺ ചെൽസിയെ ഒപ്പമെത്തിച്ചെങ്കിലും ലിവർപൂൾ വിട്ടുകൊടുത്തില്ല. കർട്ടിസ്‌ ജോൺസിലൂടെ സ്ലോട്ടും കൂട്ടരും ജയം ഉറപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home