ബ്ലാസ്‌റ്റേഴ്‌സ്‌ 
മുഹമ്മദൻസിനോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 12:21 AM | 0 min read

കൊൽക്കത്ത> എതിർത്തട്ടകത്തിൽ ജയം ലക്ഷ്യമിട്ട്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ മുഹമ്മദൻസിനോട്‌. ഐഎസ്‌എല്ലിൽ നാലുകളി പൂർത്തിയായപ്പോൾ അഞ്ച്‌ പോയിന്റുമായി ആറാമതാണ്‌ മിക്കേൽ സ്‌റ്റാറേയുടെ സംഘം. ഒരു ജയം, രണ്ട്‌ സമനില, ഒരു തോൽവി. മറുവശത്ത്‌ മുഹമ്മദൻസ്‌ സ്വന്തം തട്ടകത്തിൽ ആദ്യജയമാണ്‌ തേടുന്നത്‌. ലീഗിലെ നവാഗതരായ കൊൽക്കത്തൻ ടീമിന്‌ സീസണിൽ ഒരു ജയവും രണ്ട്‌ തോൽവിയും ഒരു സമനിലയുമാണ്‌. നാല്‌ പോയിന്റുമായി 11–-ാംസ്ഥാനം.

അവസാന കളിയിൽ ഒഡിഷ എഫ്‌സിക്കെതിരെ സമനിലയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. ആദ്യ 20 മിനിറ്റിൽ രണ്ട്‌ ഗോളടിച്ചശേഷം വഴങ്ങുകയായിരുന്നു. എതിർത്തട്ടകത്തിൽ തുടർച്ചയായ രണ്ടുകളിയിലും സമനില. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ പൂർണ സജ്ജനായി തിരിച്ചെത്തുന്നത്‌ ആക്രമണനിരയ്‌ക്ക്‌ ഊർജം പകരും. ആദ്യമത്സരങ്ങളിൽ പുറത്തിരുന്ന ലൂണ അവസാന രണ്ടുകളിയിൽ പകരക്കാരനായാണ്‌ ഇറങ്ങിയത്‌. ഇന്ന്‌ ആദ്യ പതിനൊന്നിൽ ഇടംപിടിച്ചേക്കും. മുന്നേറ്റത്തിൽ നോഹ സദൂയ്‌–-ഹെസ്യൂസ്‌ ഹിമിനെസ്‌ സഖ്യമാണ്‌ പ്രതീക്ഷ. സദൂയ്‌ ഇതിനകം മൂന്ന്‌ ഗോളടിച്ചു. ഹിമിനെസ്‌ രണ്ട്‌ ഗോളും സ്വന്തമാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home