ഐഎസ്‌എൽ : ബംഗളൂരു 
മുന്നോട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 11:46 PM | 0 min read


ബംഗളൂരു
ഐഎസ്‌എൽ ഫുട്‌ബോളിൽ ബംഗളൂരു എഫ്‌സിയുടെ കുതിപ്പ്‌ തുടരുന്നു. പഞ്ചാബ്‌ എഫ്‌സിയെ ഒരു ഗോളിന്‌ തോൽപ്പിച്ച്‌ ഒന്നാംസ്ഥാനത്ത്‌ തുടർന്നു. റോഷൻ സിങ്ങാണ്‌ വിജയഗോൾ നേടിയത്‌. ചിങ്‌ളെൻസന സിങ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായതോടെ 58–-ാംമിനിറ്റിൽ പത്തുപേരുമായാണ്‌ അവർ കളിച്ചത്‌. പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്‌. കളിയിൽ 13 പോയിന്റാണ്‌ ബംഗളൂരുവിന്‌. രണ്ടും മൂന്നുമുള്ള ജംഷഡ്‌പുർ എഫ്‌സിക്കും പഞ്ചാബിനും ഒമ്പതുവീതം പോയിന്റാണ്‌.

കൊൽക്കത്തൻ പോര്‌
ഐഎസ്‌എൽ ഫുട്‌ബോളിൽ ഇന്ന്‌ കൊൽക്കത്തൻ വമ്പൻമാരായ ഈസ്‌റ്റ്‌ ബംഗാൾ–-മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ പോരാട്ടം. സീസണിലെ ഏറ്റവും മോശം പ്രകടനത്തിലാണ്‌ ഈസ്‌റ്റ്‌ ബംഗാൾ. കളിച്ച നാലിലും തോറ്റു. കോച്ച്‌ കാൾസ്‌ കുദ്രത്തിനെ മാറ്റി. പുതിയ പരിശീലകൻ ഓസ്‌കാർ ബ്രുസോണിനുകീഴിലെ ആദ്യകളിയാണ്‌ ഇന്ന്‌.ബഗാൻ നാലുകളിയിൽ രണ്ടെണ്ണം ജയിച്ചു. ഒന്നുവീതം സമനിലയും തോൽവിയും. രാത്രി 7.30നാണ്‌ കളി. ഇന്ന്‌ നടക്കുന്ന ആദ്യകളിയിൽ എഫ്‌സി ഗോവയും മുംബൈ സിറ്റിയും ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Home