പാർലമെന്ററി സഹകരണം ശക്തിപ്പെടുത്താൻ യുഎഇയും ഇറാനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 05:00 PM | 0 min read

ദുബായ് > യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ (FNC) സ്പീക്കർ സഖർ ഘോബാഷ്, 149-ാമത് ഇൻ്റർ-പാർലമെൻ്ററി യൂണിയൻ്റെ (IPU) ഭാഗമായി ഇറാൻ്റെ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.

യോഗത്തിൽ എഫ്എൻസിയും ഇറാനിയൻ കൺസൾട്ടേറ്റീവ് അസംബ്ലിയും തമ്മിലുള്ള പാർലമെൻ്ററി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. 149-ാമത് ഐപിയു അസംബ്ലിയുടെയും 214-ാമത് ഗവേണിംഗ് കൗൺസിൽ സെഷൻ്റെയും അജണ്ടയിലെ പ്രധാന വിഷയങ്ങൾ ഉൾപ്പെടെ, പരസ്‌പര ആശങ്കയുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു. ലോകജനതയുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള ആഗോള വികസനം, സമാധാനം, സ്ഥിരത എന്നീ പരിപാടികളെ പിന്തുണയ്ക്കുന്നതിൽ ഐപിയുവിന്റെ പങ്ക് ഇരുവരും ഊന്നിപ്പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home