ജിദ്ദ നവോദയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 03:51 PM | 0 min read

ജിദ്ദ > ജിദ്ദ നവോദയ ഷറഫിയ ഏരിയ റുവൈസ് യൂണിറ്റ് കമ്മിറ്റിയും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റൂവൈസിലെ അൽ അബീർ ക്ലിനിക്കിൽ വെച്ചു നടന്ന ക്യാമ്പിൽ ആർബിഎസ്  കൊളസ്ട്രോൾ, ഇസിജി, കൺസൾട്ടേഷൻ എന്നീ പരിശോധനകൾ നടത്തി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്‌ ഇസ്ഹാഖ് പരപ്പനങ്ങാടിയുടെ അധ്യക്ഷതയിൽ ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. അബീർ ക്ലിനിക് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആസിഫ്, നവോദയ പ്രസിഡന്റ്‌ കിസ്മത്ത് മമ്പാട്, ഷറഫിയ ഏരിയ രക്ഷധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ, നവോദയ ട്രഷറർ സിഎം അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. അനസ് കൂരാട് സ്വഗതവും നിഷാദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home