കേളി മുഹമ്മദ് റാസിനെ ആദരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 03:46 PM | 0 min read

റിയാദ് > സൗദി അറേബ്യയിലെ  പ്രശസ്ത ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നായ അൽ നസ്‌ർ ക്ലബ്ബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മലയാളി താരം മാസ്റ്റർ മുഹമ്മദ് റാസിനെ കേളി കാലാസംസ്കാരിക വേദി അൽഖർജ് ഏരിയ സ്പോർട്സ് കമ്മിറ്റി ആദരിച്ചു.

കേളി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കർ 2024ന്റെ  മത്സരവേദിയിൽ ഒരുക്കിയ പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറർ ജോസഫ് ഷാജി, ജീവകാരുണ്യ കമ്മിറ്റി ആക്ടിങ്ങ് കൺവീനർ നാസർ പൊന്നാനി, ഏരിയ കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അൽഖർജിലെ പൗരപ്രമുഖരായ മുഹസിൻ അൽ ദോസരി, ഫഹദ് അബ്ദുള്ള അൽ ദോസരി, ഡോക്ടർ അബ്ദുൾ നാസർ, രണ്ടാമത് മിന കേളി സോക്കർ 2024 ലെ സംഘാടക സമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

12 വയസുള്ള റാസിൻ മലപ്പുറം പാങ്ങ് സ്വദേശിയാണ്. മുഹമ്മദ് റാസിൻ എലഗന്റ് എഫ്സി, എഫ്ആർസി എന്നിവയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ശേഷം പഞ്ചാബ് മിനർവയിലും കളിക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ വിസിറ്റ് വിസയിൽ സൗദിയിൽ താമസിക്കുന്ന മുഹമ്മദ് റാസിൻ, റിയാദിലെ പ്രശസ്ത ഇന്ത്യൻ ക്ലബായ യൂത്ത്  ഇന്ത്യയുടെ അംഗം ഷാജഹാൻ പറമ്പന്റെ മകനാണ്. ഉമ്മ നസ്‌ല, സഹോദരങ്ങൾ മുഹമ്മദ് റെബിൻ, മുഹമ്മദ് റയ്യാൻ. പിതൃ സഹോദരൻ ഷാനവാസ്, റിയാദിലെ മുൻകാല ക്ലബായ സ്റ്റാർ സ്പോർട്സിന്റെ  ആയിരുന്നു. നിലവിൽ അൽ ഹസയിലെ സോക്കർ ഹുഫൂഫ് ടീമിന്റെ മാനേജരാണ്.



deshabhimani section

Related News

View More
0 comments
Sort by

Home