സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണക്കപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 11:07 PM | 0 min read


തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ കലോത്സവ മാതൃകയിൽ കായികമേളയ്‌ക്കും സ്വർണക്കപ്പ്‌ വരുന്നു. കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്‌ക്കാകും  മുഖ്യമന്ത്രിയുടെ പേരിൽ മൂന്നുകിലോ തൂക്കമുള്ള സ്വർണക്കപ്പ്. സമയപരിമിതിമൂലം ഇത്തവണ സാധ്യമായില്ലെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ എവർറോളിങ് ട്രോഫി സമ്മാനിക്കും.

നവംബർ നാലുമുതൽ 11 വരെ നടക്കുന്ന പ്രഥമ സ്‌കൂൾ ഒളിമ്പിക്‌സ്‌ എറണാകുളത്തെ 17 സ്‌റ്റേഡിയങ്ങളിലാണ്‌. അത്‌ലറ്റിക്‌സിനൊപ്പം എല്ലാ ഗെയിംസ്‌ ഇനങ്ങളും ഒരുവേദിയിൽ നടക്കുന്നുവെന്നതാണ്‌ സവിശേഷത. കായികമേള നാലുവർഷത്തിലൊരിക്കൽ സ്‌കൂൾ ഒളിമ്പിക്‌സായി നടത്താനാണ്‌ ഇപ്പോഴത്തെ തീരുമാനം. നവംബർ നാലിന് വൈകിട്ട്‌ അഞ്ചിന്‌ കൊച്ചി നെഹ്‌റുസ്‌റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടനം. സമാപനം നവംബർ 11ന് വൈകിട്ട്‌ നാലിന്‌ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.

ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്ന കായിക മാമാങ്കമായി മാറുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.   ഗൾഫ്‌ രാജ്യങ്ങളിൽ കേരള സിലബസുളള എട്ട് സ്‌കൂളുകളിലെ വിദ്യാർഥികൾകൂടി സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഭാഗമാകും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും പങ്കാളികളാകും.



deshabhimani section

Related News

View More
0 comments
Sort by

Home