ജി വി രാജ സ്‌പോർട്സ് സ്‌കൂൾ ; കേന്ദ്രമന്ത്രിയുമായി 
കൂടിക്കാഴ്‌ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 10:59 PM | 0 min read


ന്യൂഡൽഹി
തിരുവനന്തപുരം ജി വി രാജ സ്‌പോർട്സ് സ്‌കൂളിനെ ദേശീയ പരിശീലന കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയർത്താനുള്ള  നടപടികൾ സ്വീകരിക്കണമെന്ന്‌ കായികമന്ത്രി വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു.  കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം ഉന്നയിച്ചത്‌. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കൂടുതൽ സാമ്പത്തികസഹായം നൽകണമെന്നും അഭ്യർഥിച്ചു.

ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച പദ്ധതികൾക്ക്‌ അംഗീകാരം, മൂന്നാറിൽ  ആരംഭിക്കുന്ന ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രത്തിന് സാമ്പത്തിക സഹായം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home