വെടിക്കെട്ട് പ്രകടനവുമായി സഞ്ജു; 40 പന്തില്‍ സെഞ്ച്വറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 08:38 PM | 0 min read

ഹൈദരാബാദ്> ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു.  40 പന്തുകളില്‍നിന്ന് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചു.

 22 പന്തുകളില്‍ അര്‍ധ സെഞ്ചറി തികച്ച സഞ്ജു പിന്നീടുള്ള 18 പന്തുകളില്‍ നൂറ് പിന്നിടുകയായിരുന്നു.നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷദീപിന് പകരം രവി ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം.

40 പന്തില്‍ സെഞ്ച്വറിയടിച്ച സഞ്ജു (111) പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമാണ് നിലവില്‍ ക്രീസിലുള്ളത്. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്ണെടുത്തിട്ടുണ്ട് ഇന്ത്യ.


ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്. ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാം.

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, വാഷിങ്ടന്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്.

ബംഗ്ലദേശ്: പര്‍വേസ് ഹുസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ(ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദയ്, മഹ്‌മൂദുള്ള, മഹദി ഹസന്‍, തസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാകിബ്




 



deshabhimani section

Related News

View More
0 comments
Sort by

Home