അതിഗംഭീരം ഇംഗ്ലണ്ട്‌ ; ആദ്യ ഇന്നിങ്‌സിൽ 500 റണ്ണടിച്ചിട്ടും പാകിസ്ഥാൻ തോറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 12:12 AM | 0 min read



മുൾട്ടാൻ
ഇംഗ്ലണ്ടിന്റെ മാസ്‌മരിക പ്രകടനത്തിൽ തകർന്നുവീണ്‌ പാകിസ്ഥാൻ. ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്നിങ്‌സിനും 47 റണ്ണിനുമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യ ഇന്നിങ്‌സിൽ 500 റണ്ണെടുത്ത്‌ ഇന്നിങ്‌സ്‌ പരാജയം ഏറ്റുവാങ്ങുന്ന ആദ്യ ടീമായി പാകിസ്ഥാൻ. അഞ്ചാംദിനം ഷാൻ മസൂദും കൂട്ടരും രണ്ടാം ഇന്നിങ്‌സിൽ 220ന്‌ കൂടാരംകയറി. സ്‌കോർ: പാകിസ്ഥാൻ 556, 220; ഇംഗ്ലണ്ട്‌ 823/7 ഡി.

ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സിൽ 800 അടിച്ചതോടെ മാനസികമായി തകർന്നുപോയ പാകിസ്ഥാന്‌ ബാറ്റിലും പിഴച്ചു. നാലാംനിനം 152 റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റ്‌ നഷ്ടമായ അവർക്ക്‌ തിരിച്ചുവരാൻ കരുത്തുണ്ടായില്ല. ആഗ സൽമാനും (63) ആമെർ ജമാലും (55) പൊരുതി. പക്ഷേ, ഇന്നിങ്‌സ്‌ തോൽവി ഒഴിവാക്കാനായില്ല. ഈ സഖ്യം ഏഴാം വിക്കറ്റിൽ 109 റണ്ണാണ്‌ നേടിയത്‌. സൽമാൻ പുറത്തായതോടെ ചെറുത്തുനിൽപ്പ്‌ അവസാനിച്ചു. ജമാലിന്‌ പിന്തുണ കിട്ടിയില്ല. ഇംഗ്ലണ്ടിനായി സ്‌പിന്നർ ജാക്‌ ലീഷ്‌ നാല്‌ വിക്കറ്റ്‌ നേടി. ടെസ്‌റ്റിൽ പാകിസ്ഥാന്റെ തുടർച്ചയായ ആറാം തോൽവിയാണ്‌. സ്വന്തം തട്ടകത്തിൽ അവസാന ഒമ്പത്‌ ടെസ്‌റ്റിൽ ഏഴാം തോൽവി.



deshabhimani section

Related News

View More
0 comments
Sort by

Home