സ്‌പെയ്‌നിന്റെ പത്താം നമ്പർ ജെഴ്‌സി അണിയാൻ ലാമിൻ യമാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 08:03 PM | 0 min read

മാഡ്രിഡ്‌ > എഫ്‌സി ബാഴ്‌സലോണ താരം ലാമിൻ യമാൽ സ്‌പെയ്‌നിന്റെ പത്താം നമ്പർ ജെഴ്‌സി അണിയും. ഈ മാസം നടക്കുന്ന ഡെൻമാർക്ക്‌, സെർബിയ എന്നീ ടീമുകൾക്കെതിരായ മത്സരത്തിലായിരിക്കും താരം പത്താം നമ്പർ ജെഴ്‌സിയണിയുക. ആദ്യമായാണ്‌ ലാമിൻ സീനിയർ ടീമിൽ ഈ ജെഴ്‌സി ഉപയോഗിക്കുന്നത്‌.  

19–-ാം നമ്പറാണ്‌ ലാമിൻ യമാലിന്റെ ബാഴ്‌സലോണ, സ്‌പെയ്‌ൻ ടീമുകളിലെ നിലവിലെ ജെഴ്‌സി നമ്പർ. മറ്റൊരു ബാഴ്‌സലോണ താരമായ ഡാനി ഒൽമോ പരിക്കേറ്റ്‌ ടീമിൽ നിന്ന്‌ പുറത്തായതോടെയാണ്‌ ദേശീയ ടീമിന്റെ പത്താം നമ്പർ ലാമിന്റെ കൈകളിലേക്കെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home