ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം വെള്ളിയാഴ്ച്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 11:00 AM | 0 min read

മസ്‌കത്ത് > ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 11 വെള്ളിയാഴ്ച നടക്കും. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് വൈകിട്ട് അഞ്ചു മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. സാക്സോഫോൺ വാദകൻ ജയൻ ഈയ്യക്കാട്, പിന്നണി ഗായകൻ ലജീഷ് ലക്ഷ്മണൻ, ഖത്തറിലെ പ്രശസ്ത ഗായിക ശിവപ്രിയ സുരേഷ് എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം.

കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തശിൽപ്പങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ തിച്ചുർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങൾക്ക് മിഴിവേകും. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണസദ്യ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ കേരളവിഭാഗം ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടിയിലേക്ക് ഒമാനിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം വാർത്താ കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home