സൂപ്പർ ലീഗ് മത്സരം ഉപേക്ഷിച്ചു

മഞ്ചേരി
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലെ മലപ്പുറം എഫ്സി–-ഫോഴ്സ കൊച്ചി മത്സരം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചു. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ ഇന്നലെ പകൽ മുഴുവൻ കനത്ത മഴയുണ്ടായിരുന്നു. ഇതോടെ മൈതാനം കളി നടത്താനാകാത്ത നിലയിലായി. കളി ഉപേക്ഷിച്ചെന്ന് സംഘാടകർ അറിയിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. ലീഗിൽ ഇന്ന് കളിയില്ല. നാളെ തൃശൂർ മാജിക് എഫ്‌സി ഇതേവേദിയിൽ തിരുവനന്തപുരം കൊമ്പൻസിനെ നേരിടും.









0 comments