പ്രസ്ഥാനത്തിന് നേരെയുള്ള ആക്രമണങ്ങളെ മുന്നിൽ നിന്ന് പ്രതിരോധിച്ച നേതാവായിരുന്നു കോടിയേരി: ഖസീം പ്രവാസി സംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 05:37 PM | 0 min read

ബുറൈദ > സിപിഐ എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന ആഭ്യന്തര മന്ത്രി എന്നീനിലകളിൽ പ്രവർത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികദിനം ഖസീം പ്രവാസി സംഘം ആചരിച്ചു. ബുറൈദയിലെ കേന്ദ്രകമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായി.

സെൻട്രൽ ഏരിയ കമ്മറ്റി അംഗം മുത്തു കോഴിക്കോട്  കോടിയേരിയെ അനുസ്മരിച്ച്‌ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്ഥാനം നിരന്തരമായ വേട്ടയ്ക്കു വിധേയമായ സമയത്തെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ചവരിലൊരാളായിരുന്നു കോടിയേരി. പാർട്ടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ പൊതുവായ കാര്യങ്ങളിൽ എല്ലാവരെയും ചേർത്ത് പിടിച്ച് സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലം എന്നും മുറുകെപ്പിടിച്ച നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കമ്മറ്റി അംഗം  സുരേഷ്ബാബു മാനന്തവാടി അനുസ്മരണ കുറിപ്പ് വായിച്ചു. പ്രസിഡന്റ് നിഷാദ് പാലക്കാട്‌, കേന്ദ്ര കമ്മറ്റി അംഗം ദിനേശ് മണ്ണാർക്കാട്, വിവിധ ഏരിയ - യുണിറ്റ് ഭാരവാഹികൾ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home