3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 12:08 PM | 0 min read

ദുബായ് > ദുബായ് പൊലീസ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടുകയും 251 ദിർഹം പിഴ ചുമത്തുകയും ചെയ്തു. അ​ശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനായി പൊലീസ് ടാർഗെറ്റഡ് ട്രാഫിക് കാമ്പെയ്ൻ ആരംഭിച്ചതായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്ന് മേജർ ജനറൽ അൽ മസ്റൂയി ചൂണ്ടിക്കാട്ടി. ഇതിൽ 80 ഏഷ്യൻ പൗരന്മാരും 29 യൂറോപ്യന്മാരും 40 എമിറാത്തികളും 7 ആഫ്രിക്കൻ പൗരന്മാരും ഉൾപ്പെടുന്നു. ബാക്കിയുള്ള 95 പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണ്.

ദുബായ് പൊലീസ് ആപ്പിലെ 'പോലീസ് ഐ' ഫീച്ചർ വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ അശ്രദ്ധമായ വാഹനമോടിക്കൽ അറിയിക്കാൻ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home