ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 11:35 AM | 0 min read

ഷാർജ > എണ്ണ ഉപഭോഗത്തിന്റെ ആഗോള ആവശ്യം പരിഹരിക്കുന്നതിനും ബദൽ മാർഗങ്ങൾ നിറവേറ്റുന്നതിനും ഊർജ്ജമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഊർജ്ജ ഇൻഫാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി.

ഓയിൽ ആൻഡ് ഗ്യാസ് മേഖലയെ പരിസ്ഥിതി സൗഹൃദമാക്കുകയും, ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് യുഎഇ മുൻകൈ എടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനായി കാർബൺ ക്യാപ്ചർ, സ്റ്റോറേജ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപം ആവശ്യമാണ്. 2050 ഓടെ നെറ്റ് സീറോ എമിഷൻ നേടാനുള്ള ലക്ഷ്യത്തെ യുഎഇ ശക്തമായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. 2030 ഓടെ പുനരുപയോഗ ഊർജ്ജസ്രോതസ്സുകളുടെ ശേഷി മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് യുഎഇ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home