ഐഎസ്‌എൽ ; ആവേശ സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:13 PM | 0 min read


ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവ–-നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി പോര്‌ 3–-3ന്‌ അവസാനിച്ചു. ആവേശകരമായ മത്സരത്തിൽ പരിക്കുസമയത്ത്‌ ബോർജ ഹെരേര നേടിയ ഗോളിലാണ്‌ ഗോവ സമനില പിടിച്ചത്‌. നോർത്ത്‌ ഈസ്റ്റിന്റെ റോബിൻ യാദവ്‌ അവസാനഘട്ടത്തിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.
ഗോവയ്‌ക്കായി അർമാൻഡോ സാദിക്കുവും നോർത്ത്‌ ഈസ്റ്റിനായി നെസ്റ്റർ ആൽബിയാഷും ഇരട്ടഗോൾവീതം നേടി. നോർത്ത്‌ ഈസ്റ്റിന്റെ മൂന്നാംഗോൾ അലാദീനെ അജാറിയുടെ വകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home