മൂന്നാമത് പാടി അവാർഡ് വിതരണം മന്ത്രി സജി ചെറിയാൻ നിർവഹിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 02:36 PM | 0 min read

ഷാർജ > മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ദീർഘകാല മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന മാധവൻ പാടിയുടെ അനുസ്മരണാര്ഥം മാസ് ഏർപെടുത്തിയ ഈ വർഷത്തെ "പാടി അവാർഡ്" ഒക്ടോബര് 6 ഞായറാഴ്ച കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് ജേതാവ് ജാബിർ മാളിയേക്കലിന് നൽകും.  

പ്രവാസ മേഖലയിലെ ജീവകാരുണ്യ പൊതു പ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജാബിറിനു അവാർഡ് നൽകാൻ "മാസ് പാടി അവാർഡ്" നിർണയ കമ്മിറ്റി തീരുമാനിച്ചത്. അജ്‌മാൻ ഉം അൽ മുഅമിനീൻ വുമൺസ് അസോസിയേഷൻ ഹാളിൽ രാവിലെ 10.30 നാണ് അവാർഡ് ദാന ചടങ്ങ്.



deshabhimani section

Related News

View More
0 comments
Sort by

Home