ഷാർജ ഇന്ത്യൻ സ്‌കൂൾ അലുമിനി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 02:29 PM | 0 min read

ഷാർജ > 45 വർഷങ്ങൾക്കു ശേഷം ഷാർജ ഇന്ത്യൻ പൂർവ്വ വിദ്യാർത്ഥികൾ  ഷാർജ ഇന്ത്യൻ സ്കൂൾ അലുമിനി അസോസിയേഷൻ രൂപീകരിച്ചു .  ഇന്ത്യൻ അസോസിയേഷൻ  കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പ്രൗഢ സദസ്സിനെ സാക്ഷി നിർത്തി അലുമിനി അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോയുടെ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര നിർവഹിച്ചു.  ഓർക്കാഡ് ഗ്രൂപ്പ് സ്ഥാപകയും സിഇഒ യുമായ ഡോ വന്ദന ഗാന്ധി മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ആശംസാ പ്രസംഗം നടത്തി.

പൂർവ വിദ്യാർത്ഥികളായ സിനിമാ  താരവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ  ഐമ റോസ്മി സെബാസ്റ്റ്യൻ, നർത്തകിയും സോഷ്യൽ മീഡിയാ താരവുമായ ഐന എൽസ്മി ഡെൽസൺ, നടനും സോഷ്യൽ മീഡിയ താരവുമായ അഹമദ് സാല, പ്രമുഖ ലിവർ മാറ്റ ശസ്ത്രക്രിയ വിദഗ്ദൻ(കൊച്ചി) ഡോ.ബിജു ചന്ദ്രൻ എന്നിവർ സ്കൂൾ അനുഭവങ്ങൾ പങ്കു വെച്ച് സംസാരിച്ചു. വിരമിച്ച അദ്ധ്യാപകരായ അബ്രഹാം കെ.എ, സയിദ് മുഹമ്മദ് ബാഷ, ശോഭന കുറുപ്പ്, മേരി ജോസ് തോമസ്, അന്നമ്മ ജേക്കബ്, സൂസൻ ഡേവിഡ് എന്നിവരെയും നിലവിലെ മുതിർന്ന അദ്ധ്യാപകരായ ശൈലജ രവി(ഹെഡ്മിസ്ട്രസ്),മംത ഗോജർ(കെജി ടു സൂപ്പർവൈസർ) എന്നിവരെയും ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. അസോസിയേഷൻ ഓഡിറ്റർ എം ഹരിലാൽ  ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബി, സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ(ഗുബൈബ),മുഹമ്മദ് അമീൻ(ജുവൈസ) വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദ്ദീൻ (ഗേൾസ് വിംഗ്) അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗവും സ്‌ററുഡൻസ് വെൽഫെയർ കോഡിനേറ്റർ മാത്യു മനപ്പാറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്, അബ്ദുമനാഫ്, അനീസ് റഹ്മാൻ, മുരളീധരൻ ഇടവന, മധു.എ.വി, യൂസഫ് സഗീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബോയ്‌സ് വിംഗ് വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതവും അന്ന ജോസ്‌ലിൻ നന്ദിയും പറഞ്ഞു. അലൻ ജോൺസൺ അവതാരകനായി.

കോർ കമ്മിറ്റി അംഗങ്ങളായ ഉമ്മൻ പി ഉമ്മൻ,അന്ന ജോസ് ലിൻ,ഡേവിഡ് വർഗീസ്,ചൈതന്യ ദിവാകരൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

 



deshabhimani section

Related News

View More
0 comments
Sort by

Home