ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; സമനിലയിൽ തളച്ച് ഒഡിഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 10:07 PM | 0 min read

ഭുവനേശ്വർ > ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഒഡിഷ. ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 2-2നാണ് ഇരു ടീമുകളും പിരിഞ്ഞത്. ആദ്യ പകുതിയിലാണ് നാല് ​ഗോളുകളും പിറന്നത്. രണ്ട് ​ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ​ഗോൾ വഴങ്ങിയത്.

21ാം മിനിറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ​ഗോളുകൾ നേടിയിരുന്നു. എന്നാൽ അധികസമയം ലീഡ് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ഏഴു മിനിറ്റിനുള്ളിൽത്തന്നെ രണ്ട് ​ഗോളുകളടിച്ച് ഒഡിഷ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി.  
 



deshabhimani section

Related News

View More
0 comments
Sort by

Home