കൈരളി ഫുജൈറ ഖോർഫഖാൻ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 05:04 PM | 0 min read

ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഖോർഫാഖാൻ യൂണിറ്റ്  ‘ഓണാഘോഷം 2024’ സംഘടിപ്പിച്ചു. ഖോർഫഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽവെച്ചു നടന്ന ആഘോഷ പരിപാടികൾ ലോകകേരള സഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമൂവൽ ഉദ്ഘാടനം ചെയ്തു.

കൈരളി ഖോർഫഖാൻ യൂണിറ്റ് പ്രസിഡന്റ്‌ ഹഫീസ് ബഷീർ  അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ,  സഹരക്ഷാധികാരി കെ പി സുകുമാരൻ, കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി  പ്രമോദ് പട്ടാന്നൂർ പ്രസിഡന്റ്‌ ബൈജു രാഘവൻ, ജോയിന്റ് സെക്രട്ടറി സതീഷ് ഓമല്ലൂർ,  ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ്‌ വിനോയ്  എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു.

മഹാബലിയും, നാടൻ കലാരൂപങ്ങളും അണിനിരന്ന വർണ്ണാഭമാർന്ന ഘോഷയാത്രയിൽ നൃത്തനൃത്യങ്ങൾ, ഒപ്പന, തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷത്തിനോടനുബന്ധിച്ച് പൂക്കളവും വിഭവസമൃദ്ധമായ  ഓണസദ്യയും ഒരുക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home