ഖസിം പ്രാവാസി സംഘം സീതാറാം യെച്ചൂരി അനുശോചനം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 02:54 PM | 0 min read

ബുറൈദ > സിപിഐഎം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ അംഗംവുമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഖസിം പ്രാവാസി സംഘം അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി എന്ന് യോ​ഗത്തിൽ  പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ബുറൈദ സെയിൻ ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച പരിപാടിയിൽ ഖസീം പ്രവാസി സംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട്, ട്രഷറർ റഷീദ് മൊയ്ദീൻ, പ്രവാസി സംഘം രക്ഷാധികാരി സമതി അംഗം  പർവേസ് തലശ്ശേരി, പ്രസിഡൻ്റ് നിഷാദ് പാലക്കാട്, കെഎംസിസി പ്രതിനിധി അനീസ് ചുഴലി, ഒഐസിസി പ്രതിനിധി പ്രമോദ് കുര്യൻ, ഐസിഎഫ് പ്രതിനിധി ഷിഹാബ്, പ്രവാസി സംഘം ജനറൽ സെക്രട്ടറി  ഉണ്ണി കണിയാപുരം, രക്ഷാധികാരി സമതി അംഗം  മനാഫ് ചെറുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home