റോഡ്രിക്ക്‌ സീസൺ 
നഷ്ടമായേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 11:02 PM | 0 min read


ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റിക്ക്‌ കനത്ത തിരിച്ചടി നൽകി മധ്യനിരയിലെ കരുത്തൻ റോഡ്രിയുടെ പരിക്ക്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ അഴ്‌സണലിനെതിരായ മത്സരത്തിനിടെയാണ്‌ ഈ സ്‌പാനിഷുകാരന്റെ വലതുകാൽമുട്ടിന്‌ ഗുരുതര പരിക്കേറ്റത്‌. ഈ സീസൺ നഷ്ടമാകുമെന്നാണ്‌ പ്രാഥമിക സൂചന. ശസ്‌ത്രക്രിയ ആവശ്യമാണ്‌. കൂടുതൽ പരിശോധനകൾക്കുശേഷമാകും എത്രകാലം വിശ്രമം ആവശ്യമാണെന്ന്‌ തീരുമാനിക്കുക. പരിശോധനയ്‌ക്കായി സ്‌പെയ്‌നിലെ ബാഴ്‌സലോണയിലാണ്‌ ഇരുപത്തെട്ടുകാരൻ. ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായി കളിക്കുന്ന റോഡ്രിയാണ്‌ സിറ്റിയുടെ നെടുംതൂൺ. സ്‌പാനിഷുകാരൻ അണിനിരന്ന അവസാന 48 പ്രീമിയർ ലീഗ്‌ മത്സരങ്ങളിലും ചാമ്പ്യൻമാർ തോറ്റിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home