ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ചെസ്സ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 04:01 PM | 0 min read

മസ്‌ക്കറ്റ് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ചെസ്സ്, കാരംസ് മത്സരങ്ങൾ സെപ്തംബർ 20ന് റൂവിയിലെ കേരളാ വിഭാഗം ഓഫീസിൽ സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ, ഓപ്പൺ എന്നീ  കാറ്റഗറികളിലായാണ് മത്സരങ്ങൾ നടത്തിയത്.

ചെസ്സ് മത്സരങ്ങളിലെ ജൂനിയർ കാറ്റഗറിയിൽ ദാവീദ് സിബി കുരിശിങ്കൽ ഒന്നാംസ്ഥാനവും, ആരുഷ് ബിമൽ രണ്ടാംസ്ഥാനവും, ആൻ സുബി കുരിശിങ്കൽ മൂന്നാംസ്ഥാനവും നേടി. സീനിയർ കാറ്റഗറിയിൽ റീവ് എസ് രാജേഷ് ഒന്നാം സ്ഥാനവും, ആദം സിബി കുരിശിങ്കൽ  രണ്ടാംസ്ഥാനവും,  മാളവിക പ്രിയേഷ് മൂന്നാം സ്ഥാനവും നേടി. ഓപ്പൺ വിഭാഗത്തിൽ മുഹമ്മദ് ഷാഫി ഒന്നാംസ്ഥാനവും പ്രിയേഷ് വിഎസ് രണ്ടാംസ്ഥാനവും, സായിപ്രസാദ് മൂന്നാംസ്ഥാനവും നേടി.

കാരംസ് മത്സരങ്ങളിലെ ജൂനിയർ വിഭാഗത്തിൽ ആദിദേവ് ദിനേശ് ഒന്നാം സ്ഥാനവും താസിം തൻവീർ  രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം തേജസ് വിജയനും, രണ്ടാം സ്ഥാനം ഫഹാസ് ഹസ്ക്കർ കരസ്ഥമാക്കി. ഓപ്പൺ മെൻസ് വിഭാഗത്തിൽ സുനിൽ മുരിങ്ങൂർ ഒന്നാം സ്ഥാനവും, ദിനേഷ് ബാബു രണ്ടാം സ്ഥാനവും, സുനിത്ത് ടി മൂന്നാം സ്ഥാനവും നേടി. ഓപ്പൺ വിമെൺസ് വിഭാഗത്തിൽ ഷജിന രാജേഷ്  ഒന്നാം സ്ഥാനവും, സോജ വിജയൻ രണ്ടാം സ്ഥാനവും നേടി. കാരംസ് ഡബിൾസിൽ ദിനേഷ് ബാബു-സുമേഷ്  ടീം ഒന്നാം സ്ഥാനവും, സുനിത്ത് - റിയാസ്  ടീം രണ്ടാം സ്ഥാനവും പ്രിയേഷ് - സായിപ്രസാദ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്ത്യൻ സ്കൂൾ  ബോർഡ് അംഗം നിധീഷ് കുമാർ മത്സരാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളും  മുതിർന്നവരുമടക്കം 100ൽ അധികം പേർ വിവിധ  ഇനങ്ങളിൽ പങ്കെടുത്തു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ഒക്റ്റോബർ 11 ന് വൈകുന്നേരം റൂവി അൽഫലജ് ഹാളിൽ  നടത്തുന്ന ഓണാഘോഷ പരിപാടിയിൽ വച്ച് വിതരണം ചെയ്യുമെന്ന് കേരളാവിംഗം ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home