സൂപ്പർ ലീഗ് കേരള; ഇന്ന്‌ കലിക്കറ്റ്‌ തൃശൂരിനോട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 12:59 AM | 0 min read


കോഴിക്കോട്‌ > സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ സ്വന്തം തട്ടകത്തിലെ ആദ്യജയം ലക്ഷ്യമിട്ട്‌ കലിക്കറ്റ്‌ എഫ്‌സി ഇന്ന്‌ തൃശൂർ മാജിക് എഫ്സിയെ നേരിടും. മറുവശത്ത്‌ ലീഗിലെ ആദ്യജയമാണ്‌ തൃശൂരിന്റെ ലക്ഷ്യം. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ മത്സരം.

മൂന്നുകളിയിൽ ഒരു ജയവും രണ്ട്‌ സമനിലയുമായി അഞ്ച്‌ പോയിന്റുണ്ട്‌ കലിക്കറ്റിന്‌. ഒറ്റ പോയിന്റുമായി പട്ടികയിൽ അവസാനമാണ്‌ തൃശൂർ.

മൂന്ന് ഗോളുമായി ഗോളടിക്കാരിൽ  മുന്നിലുള്ള ഗനി അഹമ്മദ് നിഗവും മികച്ച ഫോമിലുള്ള നായകൻ ജിജോ ജോസഫും ഹെയ്ത്തി താരം കെർവെൻസ്‌ ബെൽഫോർട്ടും കലിക്കറ്റിന്റെ കരുത്താണ്‌. ആദ്യ രണ്ടുകളികളും തോറ്റ തൃശൂർ അവസാന മത്സരത്തിൽ മലപ്പുറത്തെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചിരുന്നു. നായകൻ സി കെ വിനീതിനൊപ്പം മാർസലോയിലും അഭിജിത്തിലുമാണ്‌ തൃശൂരിന്റെ പ്രതീക്ഷ. വിലക്ക് മാറി ഇറ്റാലിയൻ പരിശീലകൻ ജിയോവാനി സ്--കാനു തിരിച്ചെത്തുന്നതും ആശ്വാസമാകും.



deshabhimani section

Related News

View More
0 comments
Sort by

Home