കിവീസിന് ജയിക്കാൻ 68 റൺ

ഗാലെ
ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാനദിനമായ ഇന്ന് ന്യൂസിലൻഡിന് ജയിക്കാൻ 68 റൺ വേണം. ജയിക്കാൻ 275 റൺ ലക്ഷ്യമിട്ടിറങ്ങിയ കിവീസ് നാലാംദിവസം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 207 റണ്ണെടുത്തു. 91 റണ്ണുമായി ക്രീസിലുള്ള രചിൻ രവീന്ദ്രയിലാണ് പ്രതീക്ഷ. ആറ് വിക്കറ്റെടുത്ത സ്‌പിന്നർ അജാസ് പട്ടേലാണ് ന്യൂസിലൻഡ് ബൗളർമാരിൽ തിളങ്ങിയത്. ലങ്കയ്‌ക്കുവേണ്ടി രമേഷ് മെൻഡിസും പ്രഭാത് ജയസൂര്യയും മൂന്ന് വിക്കറ്റുവീതം നേടി.









0 comments