റയലിന് തകർപ്പൻ ജയം

മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന് മിന്നുംജയം. എസ്‌പാന്യോളിനെ 4–-1ന് തകർത്തു. രണ്ടാംപകുതിയിലായിരുന്നു എല്ലാ ഗോളും. ഡാനി കാർവഹാൽ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവരാണ് റയലിനായി ലക്ഷ്യംകണ്ടത്. റയൽ ഗോളി തിബൗ കുർട്ടോയുടെ പിഴവിലാണ് എസ്‌പാന്യോളിന്റെ ആശ്വാസഗോൾ. ആറു കളിയിൽ 14 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാർ.









0 comments