വയനാട് ദുരന്തം: കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന തുടരുന്നു- ജിദ്ദ നവോദയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 04:13 PM | 0 min read

ജിദ്ദ > വയനാട് ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും കേന്ദ്രത്തിൽ നിന്ന് കേരളത്തിന് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി. ത്രിപുരയിൽ വെള്ളപ്പൊക്കകെടുതിക്ക് 40 കോടി രൂപ അനുവദിക്കുകയും ആന്ധ്രാപ്രദേശിന്  3440 കോടി അനുവദിക്കുകയും ചെയ്തു. ഇതേ അവസരത്തില്‍ കേരളത്തെ ഒരു ഘട്ടത്തിലും സഹായിച്ചില്ല എന്നത് പ്രതിഷേധാര്‍ഹാമാണ്‌.

കേരളം നൽകിയ ദുരന്ത കെടുതികളുടെ കണക്ക് അടങ്ങുന്ന മെമ്മോറാണ്ടം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ സർക്കാരിനെതിരെ നുണപ്രചരണം നടത്തി കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നതിന് തടസ്സം നിന്നു. ബിജെപി ഗവൺമെന്റിനെ വെള്ളപൂശാനാണ് കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

ഇത്തരം നിരുത്തരവാദപരമായ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രവർത്തനങ്ങൾ കേരള ജനത തിരിച്ചറിയേണ്ടിരിക്കുന്നു എന്നും ഇതേപോലുള്ള വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തണമെന്നു ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home