ദുബായിലെ ആദ്യ വനിതാ ലാൻഡ് റെസ്‌ക്യു ടീം അവതരിപ്പിച്ച് ദുബായ് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 03:56 PM | 0 min read

ദുബായ് > യുഎഇയിലെ ആദ്യത്തെ വനിതാ ലാൻഡ് റെസ്ക്യൂ ടീമിന്റെ ബിരുദദാന ചടങ്ങ് നടന്നു. ദുബായ് പൊലീസിലെ 18 നോൺ-കമ്മീഷൻഡ് ഓഫീസർമാർ അടങ്ങുന്ന ടീമിലെ എല്ലാ വനിതാ ഫോഴ്സും അടിയന്തര ഘട്ടങ്ങളിൽ  പുരുഷ സഹപ്രവർത്തകർക്കൊപ്പം  പ്രവർത്തിക്കും. സുരക്ഷാ, സൈനിക മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയാണ് വനിതാ റെസ്ക്യൂ ടീം.

രാജ്യത്തിന്റെ വികസനത്തിൽ എമിറാത്തി സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഈ ടീം അവരുടെ പുരുഷ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറായതിൽ അഭിമാനമുണ്ടെന്നും  ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി പറഞ്ഞു.  പ്രത്യേക ലാൻഡ് റെസ്ക്യൂ പരിശീലനത്തിലെ നേട്ടങ്ങളെ പ്രശംസിച്ചു.

പരിശീലന വേളയിൽ യഥാർത്ഥ ജീവിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വനിതകളുടെ കഴിവുകൾ ചൂണ്ടിക്കാട്ടി ഓപ്പറേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തിയും ബിരുദധാരികളെ അഭിനന്ദിച്ചു. റോഡപകടങ്ങളോടുള്ള ടീമിന്റെ  പ്രതികരണവും അഗ്നിശമന സാങ്കേതിക വിദ്യകളും ഉൾപ്പെടെ വിവിധ രക്ഷാപ്രവർത്തനങ്ങൾ ബിരുദദാന ചടങ്ങിൽ പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home