94-ാമത് സൗദി ദേശീയ ദിനാഘോഷത്തിനൊരുങ്ങി തബൂക് മുനിസിപ്പാലിറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 03:42 PM | 0 min read

ജിദ്ദ > തബൂക്ക് മുൻസിപ്പാലിറ്റിയും ഗവർണറേറ്റുകളും, ഗ്രാമങ്ങളും, തെരുവുകളും, പാർക്കുകളുമെല്ലാം സൗദി ദേശീയ ദിനാഘോഷത്തിനൊരുങ്ങി. സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാം ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി തബൂക്ക് മുനിസിപ്പാലിറ്റി അറിയിച്ചു.

8,000-ത്തിലധികം പതാകകൾ, 60,000 മീറ്ററിലധികം അലങ്കാര റിബണുകൾ,195 ആഘോഷ സന്ദേശങ്ങളുള്ള സ്‌ക്രീനുകൾ, 250-ലധികം പച്ച നിറത്തിലുള്ള സ്പോട്ട്ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു. പതിമൂന്ന് സ്ഥലങ്ങളിലായി നിരവധി പരിപാടികൾ നടക്കും. പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ അവന്യൂ,സെൻട്രൽ പാർക്ക് എന്നിവിടങ്ങളിൽ  നാടോടി നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ, പ്രാദേശിക തനത് കലാരൂപങ്ങൾ പ്രധാന പരിപാടികൾ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home