ബ്രസീൽ 'പേഴ്സണാലിറ്റി ഓഫ് ദി ഇയർ' ആയി ഒമാൻ അംബാസഡറെ തെരെഞ്ഞെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 01:35 PM | 0 min read

മസ്കത്ത്/ ബ്രസീലിയ > ബ്രസീലിലെ ഒമാൻ  അംബാസഡർ തലാൽ സുലൈമാൻ അൽ രഹബിയെ 'ബ്രസീൽ പേഴ്സണാലിറ്റി ഓഫ് ദി ഇയർ' ആയി തെരഞ്ഞെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ആദരം. ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയുടെ സ്ഥാപക പ്രസിഡന്റ് ജസലിനോ കുബിച്ചെക്കിന്റെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ബ്രസീലിയൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ഒമാനി അംബാസഡർ ബഹുമതി ഏറ്റുവാങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Home