മടങ്ങിവരവ്‌ ആഘോഷിച്ച്‌ മെസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 11:06 PM | 0 min read


ഫ്ലോറിഡ
രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം കളത്തിൽ തിരിച്ചെത്തിയത്‌ ആഘോഷിച്ച്‌ ലയണൽ മെസി. അമേരിക്കൻ മേജർ ലീഗ്‌ സോക്കറിൽ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനമാണ്‌ മുന്നേറ്റക്കാരൻ നടത്തിയത്‌. ഫിലാഡൽഫിയ യൂണിയനെ 3–-0ന്‌ തോൽപ്പിച്ചപ്പോൾ രണ്ട്‌ ഗോളടിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌തു. കോപ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ ജൂലൈ 14നായിരുന്നു അർജന്റീന നായകൻ അവസാനമായി കളിച്ചത്‌. വലതു കണങ്കാലിന്‌ പരിക്കേറ്റ്‌ വിശ്രമത്തിലായിരുന്നു. ലൂയിസ്‌ സുവാരസാണ്‌ മയാമിയുടെ മൂന്നാംഗോൾ നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home