സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഓർമ ദുബായ് അനുശോചിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 04:33 PM | 0 min read

ദുബായ് > സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഓർമ ദുബൈയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ഓർമ പ്രസിഡന്റ്‌ ഷിഹാബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മതേതരത്വത്തിന് കാവലാളായി നിന്ന കരുത്തനായ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു. ഇന്ത്യയുടെ ആത്മാവറിഞ്ഞ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു. യെച്ചൂരിയുടെ നിര്യാണം ഇന്ത്യയിലെ മതേതര ചേരിക്ക് തീരാ നഷ്ടമാണ് എന്ന് യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ എൻ കെ കുഞ്ഞഹമ്മദ്, നോർക്ക ഡയറക്‌ടർ ഒ വി മുസ്‌തഫ, യുവകലാസാഹിതി യുഎഇ സഹരക്ഷാധികാരി വിൽസൺ തോമസ്, ലോക കേരള സഭ അംഗം സർഗ റോയ്, ലോക കേരള സഭ ക്ഷണിതാക്കളായ രാജൻ മാഹി, അനിത ശ്രീകുമാർ, സുഭാഷ് ദാസ്, അയ്യൂബ്, പ്രവാസി കേരള കൊൺഗ്രസ് പ്രതിനിധി ബാബു കുരുവിള, സഫ്‌വാൻ ഏരിയാൽ (ഐഎംസിസി), സാദിഖ് അലി (ഇൻകാസ്), മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ കെ ദിനേശൻ, ജമാൽ (കൈരളി ടിവി), മുബീർ (ഒരുമ അഴീക്കോട്), ബാലകൃഷ്ണൻ (മാനവികത പുല്ലൂർ), മലയാളം മിഷൻ ദുബായ് സെക്രട്ടറി ദിലീപ് സി എൻ എൻ, മലയാളം മിഷൻ വിദഗ്ധ സമിതി ചെയർപേഴ്സൺ സോണിയ ഷിനോയ്‌, ഫൈസൽ (സമത കുന്നംകുളം), മുഹമ്മദ് റാഫി (ഫ്ലോറ ഗ്രൂപ്), സാജിദ് (ആസ്റ്റർ ഗ്രൂപ്), ഷാജഹാൻ, ഇസ്‌മയിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home