ചെന്നൈയിൻ മിന്നി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 11:37 PM | 0 min read


ഭുവനേശ്വർ
ഐഎസ്‌എല്ലിൽ തകർപ്പൻ പ്രകടനത്തോടെ ചെന്നൈയിൻ എഫ്‌സിക്ക്‌ തുടക്കം. സീസണിലെ ആദ്യകളിയിൽ ഒഡിഷ എഫ്‌സിയെ അവരുടെ തട്ടകത്തിൽ തകർത്തു (3–-2). മൂന്നു മിനിറ്റിനിടെ രണ്ട്‌ ഗോളടിച്ച ഫാറൂഖ്‌ ചൗധരിയാണ്‌ ചെന്നൈയിന്‌ തകർപ്പൻ ജയം നൽകിയത്‌. ഡാനിയേൽ ചീമ ചുക്വു പട്ടിക പൂർത്തിയാക്കി.
ദ്യേഗോ മൗറീസിയോയുടെ പെനൽറ്റി ഗോളിലാണ്‌ കളിയുടെ തുടക്കത്തിൽ ഒഡിഷ ലീഡ്‌ നേടിയത്‌. ഇടവേളയ്‌ക്കുശേഷം കളി മാറി. ഫാറൂഖിന്റെ ഇരട്ടഗോളിൽ ഒഡിഷ ഉലഞ്ഞു. പ്രതിരോധത്തിന്റെ അലംഭാവമായിരുന്നു രണ്ട്‌ ഗോളിനും കാരണം. അവസാന നിമിഷം റോയ്‌ കൃഷ്‌ണ ഒഡിഷയുടെ രണ്ടാംഗോൾ നേടി ആശ്വാസം നൽകി.രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാ‍ളിനെ ബംഗളൂരു എഫ്സി ഒരുഗോളിന് തോൽപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home