പാകിസ്ഥാനെതിരെ തിരിച്ചു വന്ന്‌ ഇന്ത്യ; അഞ്ചിൽ അഞ്ചും ജയിച്ച്‌ ഏഷ്യൻസ്‌ ചാമ്പ്യൻസ്‌ ട്രോഫി സെമിയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 06:27 PM | 0 min read

ബീജിങ് > ഏഷ്യൻസ്‌ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കിയുടെ സെമിഫൈനലിൽ പ്രവേശിച്ച്‌ ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ചാണ്‌ ഇന്ത്യയുടെ സെമി പ്രവേശനം.

ഒന്നിനെതിരെ രണ്ട്‌ ഗോളുകൾ നേടിയാണ്‌ പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങിന്റെ വകയായിരുന്നു രണ്ട്‌ ഗോളുകളും. ഒരു ഗോളിനു പിന്നിട്ട്‌ നിന്ന ശേഷമാണ്‌ ഇന്ത്യയുടെ തിരിച്ചുവരവ്‌. കളിയുടെ എട്ടാം മിനിറ്റില്‍ത്തന്നെ നദീം അഹ്‌മദിലൂടെ പാക്‌ പട ലീഡ്‌ നേടുകയായിരുന്നു. എന്നാൽ, തൊട്ടടുത്ത മിനിറ്റുകൾക്കുള്ളിൽ തന്നെ ഇന്ത്യ ഗോളുകൾ മടക്കി. 13, 19 മിനിറ്റുകളിൽ കോർണറിലൂടെയായിരുന്നു ഇന്ത്യയുടെ രണ്ട്‌ ഗോളുകളും.

ആറു ടീമുകളടങ്ങിയ ഗ്രൂപ്പിൽ കളിച്ച അഞ്ച്‌ മത്സരങ്ങളും വിജയിച്ച്‌ ഒന്നാം സ്ഥാനക്കാരായാണ്‌ ഇന്ത്യയുടെ സെമി പ്രവേശനം. ഇന്ത്യയ്‌ക്ക്‌ പുറമേ പാകിസ്ഥാൻ, കൊറിയ ടീമുകളും ഇതിനോടകം സെമിയിൽ പ്രവേശിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home