മീഡിയ സിറ്റി ഖത്തർ ധാരണാപത്രം ഒപ്പുവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 05:47 PM | 0 min read

ദോഹ > ഖത്തറിലെ മീഡിയ ഇൻഫ്രാസ്ട്രക്ചറും പ്രാദേശിക ഉൽപ്പാദന ശേഷിയും വർധിപ്പിക്കുന്നതിനായി ഫദാത്ത് മീഡിയ ഗ്രൂപ്പുമായി മീഡിയ സിറ്റി ഖത്തർ ധാരണാപത്രം ഒപ്പുവച്ചു. ലുസൈലിലെ ഫദാത്ത് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും  മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

കമ്പനികൾ സ്ഥാപിക്കുന്നതിനും ലൈസൻസ് നൽകുന്നതിനും മീഡിയ സിറ്റി ഖത്തർ ഫദാതിനെ സഹായിക്കും. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, ഒരു മീഡിയ പരിശീലന അക്കാദമിയുടെ വികസനത്തെ പിന്തുണയ്ക്കുക, അലറാബി ടെലിവിഷൻ നെറ്റ്‌വർക്കിൻ്റെ എഫ്എം ഫ്രീക്വൻസി വഴി പരസ്യം ചെയ്യുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കുകയുമാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home