സമനിലയോടെ 
സുവാരസ്‌ മടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 02:40 AM | 0 min read

മൊണ്ടെവിഡിയോ > പതിനേഴുവർഷത്തെ ഉറുഗ്വേൻ ഫുട്‌ബോൾജീവിതം സമനിലയോടെ അവസാനിപ്പിച്ച്‌ ലൂയിസ്‌ സുവാരസ്‌. ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതാമത്സരത്തിൽ പരാഗ്വേക്കെതിരെ ഉറുഗ്വേ ഗോളടിക്കാതെ പിരിഞ്ഞു. കഴിഞ്ഞദിവസം വിരമിക്കൽ പ്രഖ്യാപനം നടത്തിയ സുവാരസ്‌ ഇത്‌ അവസാനകളിയാണെന്ന്‌ അറിയിച്ചിരുന്നു. ക്യാപ്‌റ്റനായി കളത്തിലെത്തിയ മുന്നേറ്റക്കാരൻ മുഴുവൻസമയവും കളിച്ചു.

വിടവാങ്ങൽ മത്സരം കാണാൻ തലസ്ഥാനമായ മൊണ്ടെവിഡിയോയിലെ സ്‌റ്റേഡിയത്തിൽ അരലക്ഷത്തോളം കാണികൾ എത്തിയിരുന്നു. ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്‌ സുവാരസ്‌. 143 കളിയിൽ 69 ഗോളുണ്ട്‌. ക്ലബ് ഫുട്‌ബോളിൽ ഇന്റർ മയാമിക്കായി കളി തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home