കുവൈത്തിൽ 6 പേരുടെ വധശിക്ഷ നടപ്പാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 01:52 PM | 0 min read

കുവൈത്ത് സിറ്റി > കുവൈത്തിൽ വ്യത്യസ്ത കൊലപാതക കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 6 പേരുടെ ശിക്ഷ നടപ്പാക്കി. പബ്ലിക് പ്രോസിക്യൂഷൻ്റെ മേൽനോട്ടത്തിൽ വ്യാഴാഴ്ച രാവിലെ ഏഴു മണിക്ക് സെൻട്രൽ ജയിലിനകത്തെ കഴുമരത്തിലാണ് ഇവരെ തൂക്കിലേറ്റിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ബ്ലഡ് മണി നൽകാൻ തയ്യാറായതിനെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് വധശിക്ഷ നടപ്പിലാക്കാനിരുന്ന ഒരു സ്വദേശി വനിതയുടെ ശിക്ഷ അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് സ്വദേശികൾ, രണ്ടു ഇറാനി പൗരന്മാർ, ഒരു പാക്കിസ്ഥാൻ സ്വദേശി എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.  കൊലപാതകം, മയക്കുമരുന്ന്, രാജ്യദ്രോഹം മുതലായ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കാണ് കുവൈത്തിൽ വധശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായ് 27 നാണ് രാജ്യത്ത് അവസാനമായി 5 പേരുടെ വധശിക്ഷ നടപ്പിലാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home