ഗാസ മുനമ്പിൽ അടിയന്തിര വാക്സിനേഷൻ ക്യാമ്പയിനുമായി യുഎഇ

ദുബായ് > ഗാസ മുനമ്പിൽ പോളിയോ ഭീഷണിയിൽ നിന്ന് 6,40,000 കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യുഎഇ അടിയന്തര വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾക്കനുസൃതമായി, ലോകാരോഗ്യ സംഘടന, യുനിസെഫ്, യുഎൻആർഡബ്ല്യുഎ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. പോളിയോ പടരാതിരിക്കാൻ 90 ശതമാനം കുട്ടികൾക്കും കുത്തിവയ്പ് നൽകാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ലോകാരോഗ്യ സംഘടന 25 വർഷത്തിനിടെ ഗാസ സ്ട്രിപ്പിലെ ആദ്യത്തെ പോളിയോ കേസ് ആഗസ്റ്റിൽ സ്ഥിരീകരിച്ചിരുന്നു.









0 comments