പ്രതിഷേധത്തിൽ പങ്കെടുത്ത ബംഗ്ലാദേശികൾക്ക് യുഎഇ രാഷ്‌ട്രപതി മാപ്പ് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 01:16 PM | 0 min read

ദുബായ് > ബംഗ്ലാദേശ് സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ബംഗ്ലാദേശി പൗരന്മാർക്ക് മാപ്പ് നൽകാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. യുഎഇ അറ്റോർണി ജനറൽ ചാൻസലർ ഡോ ഹമദ് അൽ ഷംസി ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കുകയും നാടുകടത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.

അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം സംസ്ഥാനവും അതിൻ്റെ നിയമ ചട്ടക്കൂടും സംരക്ഷിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് രാജ്യത്തിൻ്റെ നിയമങ്ങളെ മാനിക്കാൻ യുഎഇയിലെ എല്ലാ നിവാസികളോടും അറ്റോർണി ജനറൽ ആഹ്വാനം ചെയ്തു. രാജ്യത്തിൻ്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന നടപടികളായി ഈ അവകാശം മാറുന്നില്ലെന്ന് ഉറപ്പാക്കുന്നു എന്നും കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിന് ഭരണകൂടം നിയമാനുസൃതമായ മാർഗങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home