മഹാ ഇടവക വാർഷിക കൺവെൻഷൻ സെപ്തംബർ 7 ന് സമാപിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 04:34 PM | 0 min read

കുവൈത്ത് സിറ്റി >  സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച്‌ ആണ്ടുതോറും നടത്തിവരാറുള്ള എട്ട്‌ നോമ്പാചരണവും, വാർഷിക കൺവൻഷനും 2024 സെപ്തംബർ മൂന്നിന് തുടങ്ങി. ഏഴാം തീയതി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച്‌ നടത്തപ്പെടുന്നു.

കൺവെൻഷനും ഏഴാം തീയതി വൈകുന്നേരം എട്ടു നോമ്പ്‌ വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ വൈദീകനും മികച്ച വാഗ്മിയുമായ റവ. ഫാ. നോബിൻ ഫിലിപ്പ്‌ വചനശ്രുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. ജനന പെരുന്നാൾ ആചരണത്തിലും സുവിശേഷ യോഗങ്ങളിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യ സഹകരണങ്ങൾ സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home